ദോഹ: ഖത്തറിലെ താമസക്കാരുടെ ഫോണുകളിലേക്ക് വരുന്ന വ്യാജ കോളുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇത്തരം വ്യാജ കോളുകളിലൂടെ വിളിക്കുന്നവര്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ആക്സസ് ചെയ്യുന്നതിനായി ഒടിപി (വണ്‍-ടൈം പാസ്വേഡ്,(OTP) അഭ്യര്‍ത്ഥിക്കുന്നു. ആളുകളുടെ സ്വകാര്യ ഡാറ്റ അപഹരിക്കപ്പെടുമെന്നും ജാഗ്രത പാലിക്കണമെന്നും നാഷണല്‍ സൈബര്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
അജ്ഞാതരുമായി OTP പങ്കിടരുതെന്നും വിളിക്കുന്നയാളുടെ ഐഡന്റിറ്റി എപ്പോഴും പരിശോധിക്കണമെന്നും നാഷണല്‍ സൈബര്‍ സുരക്ഷാ ഏജന്‍സി (NCSA) നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
