സൗദിയില്‍ വന്‍ തീപിടിത്തം, മലയാളികളുടേതടക്കം നിരവധി കടകള്‍ കത്തിനശിച്ചു

1q 95

റിയാദ്: സൗദി അറേബ്യയിലെ ദമ്മാമില്‍ വന്‍ തീപിടിത്തം. നിരവധി കടകള്‍ കത്തിനശിച്ചു. വാട്ടര്‍ ടാങ്ക് റോഡില്‍ പ്ലംബിങ് കടയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് മറ്റ് കടകളിലേക്കും തീപടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായത്. ആളാപയമില്ല. നിരവധി മലയാളികളുടെ കടകളും കത്തിനശിച്ചു. ഇന്നലെ, ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. രാത്രി വൈകിയും തീ പൂര്‍ണമായും നിയന്ത്രവിധേയമാക്കാനായിരുന്നില്ല.

അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പ്ലംബ്ലിങ് ഹാര്‍ഡ്വെയര്‍ കടകളാണ് ഇവിടെയുള്ളതില്‍ അധികവും. പ്ലാസ്റ്റിക്കും കെമിക്കലും പെയിന്റുകളുമുള്ള ഗോഡൗണില്‍നിന്ന് അതിവേഗം തീ പടരുകയായിരുന്നു. ഉച്ചയായതിനാല്‍ ജീവനക്കാരെല്ലാം പുറത്തായിരുന്നു. അതുകൊണ്ടാണ് ആളപായമില്ലാതായത്. എല്ലാവരും ജോലി സംബന്ധമായി മുറികള്‍ക്ക് പുറത്തായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന താമസസ്ഥലങ്ങളില്‍നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading