പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്…നവംബര്‍ 30 വരെ അപേക്ഷിക്കാം

1q 94

തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തിലധികമായി വിദേശ രാജ്യത്ത് ജോലി ചെയ്യുന്ന, വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കും 2025-26 അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. താല്‍പര്യമുളളവര്‍ 2025 നവംബര്‍ 30 നകം അപേക്ഷ നല്‍കേണ്ടതാണ്. സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ http://www.scholarship.norkaroots.org സന്ദര്‍ശിച്ച് ഓണ്‍ലൈനായി മാത്രമേ അപേക്ഷ നല്‍കാനാകൂ.

പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയവരാകണം അപേക്ഷകര്‍. റഗുലര്‍ കോഴ്‌സുകള്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഐ.ഡി കാര്‍ഡ് വിഭാഗത്തിലെ 0471-2770528/2770543/2770500 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading