കരിപ്പൂര്‍: സൗദി എയര്‍ലൈന്‍സിന്റെ കോഴിക്കോട് സര്‍വീസ് ജനുവരിയില്‍ തിരിച്ചെത്തുമെന്നു സൂചന. വിമാനാപകടത്തെത്തുടര്‍ന്ന് നിര്‍ത്തിയ സര്‍വീസാണ് പുനരാരംഭിക്കുന്നത്. അതേസമയം സര്‍വീസ് സംബന്ധിച്ച് സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എന്നാല്‍ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് നടപടികളും സെക്യൂരിറ്റി നടപടികളും നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലാത്തതിനാല്‍, കരിപ്പൂരിലേക്ക് യോജിച്ച എയര്‍ബസ് 321 നിയോ വിമാനമാണ് സര്‍വീസിന് എത്തിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. 2025 ഒക്ടോബര്‍ അവസാനത്തില്‍ ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ റിയാദ്-കോഴിക്കോട് സര്‍വീസും ഉള്‍പ്പെടുത്തുമെന്ന് സൗദി എയര്‍ലൈന്‍സ് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ഷെഡ്യൂളില്‍ സര്‍വീസ് പ്രഖ്യാപനമുണ്ടായില്ല. ഇതുവരെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുമില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
