ദോഹ: ഖത്തറില്‍ നിയമലംഘനത്തെ തുടര്‍ന്ന് ഒരു മാള്‍, റസ്റ്റോറന്റ്, ഒരു ഭക്ഷണശാല എന്നിവ അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. 2014 ലെ 4-ാം നമ്പര്‍ നിയമം ഭേദഗതി ചെയ്ത, മനുഷ്യ ഉപഭോഗത്തിനായുള്ള ഭക്ഷണ നിയന്ത്രണം നിയന്ത്രിക്കുന്ന 1990 ലെ 8-ാം നമ്പര്‍ നിയമം ലംഘിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യസ്ഥാപനങ്ങള്‍ അടപ്പിച്ചത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റൗദത്ത് റാഷിദ് പ്രദേശത്തെ ഒരു ഭക്ഷ്യ സ്ഥാപനം അടപ്പിച്ചത്. 14 ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടാനാണ് ഉത്തരവ്. റൗദത്ത് റാഷിദിലെ ഒരു റെസ്റ്റോറന്റ് നിയമലംഘനത്തെ തുടര്‍ന്ന് 3 ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ അല്‍-ഷഹാനിയ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. ഭക്ഷണം വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് തയ്യാറാക്കിയതെന്നും സൂക്ഷിച്ചിരിക്കുന്നതെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
റൗദത്ത് റാഷിദ് പ്രദേശത്തെ ‘മാള്‍’ 3 ദിവസത്തേക്ക് ഭാഗികമായി അടച്ചുപൂട്ടാനും മുനിസിപ്പാലിറ്റി ഉത്തരവിട്ടു. ഏാെതക്കെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയതെന്ന് മന്ത്രാലയം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
