ഭാര്യയോട് പ്രതികാരം തീര്‍ക്കാന്‍ കാറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച പ്രവാസി പിടിയില്‍

1q 79

കുവൈത്ത് സിറ്റി: ദാമ്പത്യ തര്‍ക്കങ്ങളെ തുടര്‍ന്ന് ഭാര്യയുടെ കാറില്‍ മെത്താംഫെറ്റാമൈന്‍ (മയക്കുമരുന്ന്) വെച്ച് കുടുക്കാന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍. ഈജിപ്ഷ്യന്‍ പൗരനാണ് പിടിയിലായത്. മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറല്‍ ഡയറക്ടറേറ്റാണ് പ്രതിയെ പിടികൂടിയത്. ഭാര്യയോടുള്ള പ്രതികാര നടപടിയായിട്ടാണ് ഇയാള്‍ ഭാര്യയുടെ കാറില്‍ ഒരു ബാഗ് മെത്താംഫെറ്റാമൈന്‍ വെച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

തെറ്റായ റിപ്പോര്‍ട്ട് നല്‍കല്‍, പൊതുസമാധാനം തകര്‍ക്കല്‍, നിയമവിരുദ്ധ മയക്കുമരുന്ന് കൈവശം വെക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഭാര്യയുമായുള്ള വ്യക്തിപരമായ വഴക്കുകളാണ് ഈ ഗുരുതരമായ കുറ്റകൃത്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രവാസി സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം പ്രതിക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ഇയാള്‍ക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading