വിമാന ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ്; പക്ഷെ ഒരു കണ്ടീഷനുണ്ട്.. അമ്പരന്ന് യാത്രക്കാരും ജീവനക്കാരും

1q 78

കുവൈത്ത് സിറ്റി: ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്ത് വിമാനത്താവളത്തില്‍ അപൂര്‍വ്വമായ കാഴ്ചയാണ് കാണാനായത്. വിമാന ടിക്കറ്റ് നിരക്കുകളില്‍ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ പരമാവധി ഉപയോഗിക്കുന്നവരാണ് പ്രവാസികള്‍. അതിനിടയ്ക്കാണ് കുവൈത്ത് എയര്‍വേസ് ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്.

ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പേര്‍ ഈ ഇളവ് ലഭിക്കുന്നതിനായി തങ്ങള്‍ ഭിന്നശേഷിക്കാരാണെന്ന് അവകാശപ്പെട്ട് കൂട്ടത്തോടെ വീല്‍ചെയറുകളില്‍ എത്തി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആളുകള്‍ വീല്‍ചെയറുകളില്‍ എയര്‍പോര്‍ട്ടിലെ എയര്‍ലൈന്‍ കൗണ്ടറുകള്‍ക്ക് മുമ്പിലെത്തുന്നതും വീഡിയോയില്‍ കാണാം. ഇന്ത്യക്കാര്‍ ഈ ഇളവ് ദുരുപയോഗം ചെയ്യുന്നു എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സാധാരണഗതിയില്‍ ഒരു വിമാന സര്‍വീസില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ വളരെ അധികം പേര്‍ വീല്‍ചെയറുകളില്‍ എത്തിയതോടെ എയര്‍പോര്‍ട്ട് ജീവനക്കാരും മറ്റ് യാത്രക്കാരും അമ്പരന്നു. ഒരു കുവൈത്തി പൗരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എക്സിലൂടെ (ട്വിറ്റര്‍) പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading