അല്‍ തുമാമ സ്റ്റേഡിയം ഇന്റര്‍ചേഞ്ച്
അല്‍ തുമാമ സ്റ്റേഡിയം ഇന്റര്‍ചേഞ്ചിലെ എക്‌സിറ്റ് 32A താല്‍ക്കാലികമായി അടയ്ക്കുന്നു. മിസൈയിദ് റോഡില്‍ നിന്ന് സബാഹ് അല്‍ അഹമ്മദ് കോറിഡോറിലേക്ക് വരുന്ന റോഡാണ് അടച്ചിടുന്നത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി നവംബര്‍ 21 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെയാണ് റോഡ് അടച്ചിടുക
ഖലീഫ അല്‍ അത്തിയ ഇന്റര്‍ചേഞ്ച്
ഖലീഫ അല്‍ അതിയ്യ ഇന്റര്‍ചേഞ്ചിലെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി നവംബര്‍ 21 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ നവംബര്‍ 22 ശനിയാഴ്ച പുലര്‍ച്ചെ 5 മണി വരെ റോഡ് അടച്ചിടും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
