ദോഹ: ഖത്തറില്‍ താമസിക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ അസാധാരണമായ സന്ദേശം എത്തി. അടിയന്തര സാഹചര്യങ്ങള്‍ക്കായി പബ്ലിക് വാണിംഗ് സിസ്റ്റം (പിഡബ്ല്യുഎസ്) പരീക്ഷിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അയച്ച സന്ദേശമാണിത്. മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ കമാന്റ് സെന്ററിന്റെ മെസേജ് ആണിത്. വൈബ്രേഷനോട് കൂടിയാണ് മിനിറ്റുകള്‍ക്ക് മുമ്പ് ആളുകളുടെ ഫോണുകളില്‍ സന്ദേശമെത്തിയത്.
വതന്‍ എക്‌സര്‍സൈസിനോ് അനുബന്ധിച്ചുള്ള അറിയിപ്പാണിത്. രാജ്യത്ത് നടക്കുന്ന ഈ പരിപാടിയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനാണ് അറബി, ഇംഗ്ലീഷ് അലേര്‍ട്ടുകള്‍ അയച്ചത്. ‘This alert is for the purpose of the Watan Exercise 2025 and requires no action from the public.’ – എന്നായിരുന്നു സന്ദേശം.
രാജ്യത്തെ വിവിധ മേഖലകളിലായി വതന്‍ എക്‌സർസൈസ് പരിപാടികള്‍ പുരോഗമിക്കുകയാണ്. അടിയന്തര ഘട്ടങ്ങളെ നേരിടാണുള്ള പരിശീലമാണിത്. ഖത്തര്‍ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്വിയയുടെ കമാന്‍ഡറുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ചൊവ്വാഴ്ചയാണ് വതന്‍ അഭ്യാസത്തിന്റെ അഞ്ചാം പതിപ്പ് ആരംഭിച്ചത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
