ദോഹ: ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ ശിശുദിനാഷോഘം സംഘടിപ്പിച്ചു. നവംബര്‍ 14 ന് ഉംസലാല്‍ ബര്‍സാന്‍ ഫാമിലി പാര്‍ക്കില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ നടന്ന ശിശുദിനാഘോഷ പരിപാടികളില്‍ കുട്ടികളും മാതാപിതാക്കളും ഭാരവാഹികളും ചേര്‍ന്ന് വിവിധയിനം കലാപരിപാടികളും, ക്വിസ് മത്സരങ്ങള്‍, ചിത്ര രചന മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികളായ കുട്ടികള്‍ക്ക് മെഡല്‍, സര്‍ട്ടിഫിക്കറ്റ് കൈമാറി.
അതേദിവസം ജന്മദിനമാഘോഷിക്കുന്ന അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് കണ്ണമ്പറമ്പില്‍ കുട്ടികളോടൊപ്പം കേക്ക് മുറിച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും നല്‍കി. തുടര്‍ന്നും ഇതുപോലെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അറിയിച്ചു. ക്യുഐപിഎ വിംഗ്‌സിന്റെ വോളന്റീര്‍ ടീം ജിബി ജോസഫിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ഡാന്‍ഡി, അല്‍ റയ്യാന്‍ വാട്ടര്‍ തുടങ്ങിയ സംരംഭകര്‍ പങ്കാളികളായി
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
