റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യന്‍ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് 40 മരണം സ്ഥിരീകരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മക്കയില്‍ നിന്ന് തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പുറപ്പെട്ട തീര്‍ത്ഥാടകരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.30 ന് ഒരു പെട്രോള്‍ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ബദ്‌റിനും മദീനക്കും ഇടയില്‍ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത് 43 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. എല്ലാവരും ഹൈദരാബാദ് സ്വദേശികളാണ് എന്നാണ് വിവരം. അതില്‍ 40 പേരും മരണപ്പെട്ടു. മരിച്ചവരില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉണ്ട്.
ബസിലുണ്ടായിരുന്നവര്‍ തീര്‍ത്ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും സഹായത്തിനുമായി ബാധിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് തെലങ്കാന സെക്രട്ടേറിയറ്റ് കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ ബന്ധപ്പെടാം. നമ്പറുകള്‍: 79979 59754, 99129 19545. ഡല്‍ഹിയിലെ തെലങ്കാന ഭവനിലും കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായി ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വന്ദന (റെസിഡന്റ് കമ്മീഷണറുടെ പി.എസ്): ഫോണ്‍ നമ്പര്‍: നമ്പര്‍ 98719 99044 ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
