ശ്രദ്ധിക്കുക….ഖത്തറില്‍ ‘ടന്നൂറിന്‍’ കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിച്ചു

1q 67

ദോഹ: ഖത്തറില്‍ ‘ടന്നൂറിന്‍’ കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിച്ചു. വെള്ളത്തില്‍ മലിനീകരണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. പ്രാദേശിക വിപണികളില്‍ നിന്ന് ‘ടന്നൂറിന്‍’ എന്ന പേരിലുള്ള കുപ്പിവെള്ളം പിന്‍വലിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലെബനനില്‍ നിന്നുള്ളതാണ് ‘ടന്നൂറിന്‍’ എന്ന ബ്രാന്‍ഡിലുള്ള കുപ്പിവെള്ളം. വെള്ളത്തില്‍ ‘സ്യൂഡോമോണസ് എരുഗിനോസ’ എന്ന ബാക്ടീരിയയുടെ സാന്നിധ്യം ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി ലെബനന്‍ പൊതുജനാരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണിത്. വെള്ളം ഉപയോഗിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ അത് വില്‍പ്പന കേന്ദ്രങ്ങളിലേക്ക് തിരികെ അയയ്ക്കുകയോ കുപ്പി തുറന്ന് വെള്ളം സുരക്ഷിതമായി സംസ്‌കരിക്കുകയോ ചെയ്യണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

വെള്ളം ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും ബന്ധപ്പെട്ട ഉപഭോക്തൃ അസോസിയേഷനുകള്‍ക്കും ഉല്‍പ്പന്നം (‘ടന്നൂറിന്‍’ എന്ന പേരിലുള്ള കുപ്പിവെള്ളം) സ്റ്റോര്‍ ഷെല്‍ഫുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഉല്‍പ്പന്നത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറികള്‍ക്ക് പരിശോധന അയച്ചിട്ടുണ്ട്.

മണ്ണിലും വെള്ളത്തിലും കാണപ്പെടുന്ന ഒരു സാധാരണ ബാക്ടീരിയയാണ് സ്യൂഡോമോണസ് എരുഗിനോസ. ചില സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ച് ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ള വ്യക്തികളില്‍ ഈ ബാക്ടീരിയ അണുബാധയ്ക്ക് കാരണമായേക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading