ഖത്തറില്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി ഭക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യമന്ത്രാലയം

health ministry 3

ദോഹ: ഖത്തറില്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി ഭക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി പൊതുജനാരോഗ്യമന്ത്രാലയം. അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള ഭക്ഷണ നിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. രാജ്യത്തെ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യവും ജീവിത നിലവാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം.

ഗര്‍ഭധാരണത്തിന് മുമ്പുള്ള ഘട്ടങ്ങള്‍, ഗര്‍ഭകാലം, പ്രസവശേഷം, ഒരു കുട്ടിയുടെ ജീവിതത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ തുടങ്ങിയ സമയങ്ങളിലെ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും ആരോഗ്യത്തെ പിന്തുണയ്ക്കുക എന്നതാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം.

പോഷകാഹാരത്തിലും ആരോഗ്യത്തിലും വിദഗ്ധരുടെ പങ്കാളിത്തത്തോടെയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിച്ചെടുത്തത്. ഭക്ഷണക്രമം, ജീവിതശൈലി, മുലയൂട്ടല്‍, പൂരക ഭക്ഷണം, മറ്റ് പ്രധാന വിഷയങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏഴ് അധ്യായങ്ങളാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഗര്‍ഭകാലത്തും ഒരു കുട്ടിയുടെ ജീവിതത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങളിലും ശരിയായ പോഷകാഹാരം ഒരു കുട്ടിയുടെ ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ https://www.moph.gov.qa/english/Documents/QDG/Mother-and-Child-En.pdf മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading