മലപ്പുറം: ഇത്തവണത്തെ ഹജ്ജ് സീസണിനോട് അനുബന്ധിച്ച് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ജോലിക്ക് അവസരം. ഇന്ത്യയില്‍ നിന്ന് 805 സ്റ്റേറ്റ് ഹജ് ഇന്‍സ്‌പെക്ടര്‍ക്കും കേരളത്തില്‍ നിന്ന് 82 പേര്‍ക്കുമാണ് അവസരം. സര്‍ക്കാര്‍ സര്‍വീസിലുള്ള സ്ഥിരം ഉദ്യോഗസ്ഥരില്‍നിന്ന് കേന്ദ്ര ഹജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അതേസമയം സര്‍ക്കാര്‍ സര്‍വീസിലുള്ള സീനിയര്‍ ഓഫിസര്‍മാര്‍ക്ക് (ക്ലാസ് എ) അപേക്ഷിക്കാനാകില്ല.
150 തീര്‍ഥാടകര്‍ക്ക് ഒരു ഇന്‍സ്‌പെക്ടര്‍ എന്ന തോതിലാണ് പരിഗണിക്കുന്നത്. തീര്‍ഥാടകരെ അനുഗമിച്ച് മക്കയിലും മദീനയിലും അവര്‍ക്കാവശ്യമായ സഹായം നല്‍കുകയാണ് ജോലി. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി (www.hajcommittee.gov.in) അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നാളെ, ഓക്ടോബര്‍ 15 മുതല്‍ നവംബര്‍ 3 വരെ അപേക്ഷിക്കാം.
2026 ഡിസംബര്‍ 31 വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. 50 വയസ്സാണ് പ്രായപരിധി. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഹജ്ജ് കര്‍മങ്ങളെക്കുറിച്ച് അറിവും കംപ്യൂട്ടര്‍ പരിജ്ഞാനവും വേണം. യോഗ്യതയുള്ള അപേക്ഷകരെ സംസ്ഥാന ഹജ് കമ്മിറ്റി അഭിമുഖത്തിനു ക്ഷണിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
