പക്ഷികളെ ആകര്‍ഷിക്കുന്ന ഉപകരണങ്ങള്‍ പിടിച്ചെടുത്തു

1q 66

ദോഹ: ഖത്തറില്‍ പക്ഷികളെ ആകര്‍ഷിക്കുന്ന ഉപകരണങ്ങള്‍ പിടികൂടി. നിയമവിരുദ്ധമായി പക്ഷികളെ ആകര്‍ഷിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച പാരിസ്ഥിതിക ലംഘനങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലെ വന്യജീവി സംരക്ഷണ വകുപ്പ്, ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്വിയ) പരിസ്ഥിതി സുരക്ഷാ യൂണിറ്റുമായി സഹകരിച്ച് നടത്തിയ പരിശോധന കാമ്പയിനിലാണ് ഉപകരണങ്ങള്‍ പിടികൂടിയത്.

ഏകദേശം 474 പക്ഷികളെ ആകര്‍ഷിക്കുന്ന ഉപകരണങ്ങളാണ് (ശബ്ദ വശീകരണ ഉപകരണങ്ങള്‍) പിടിച്ചെടുത്തത്. നിയമലംഘകര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading