ഖത്തറില്‍ ട്രെയിലര്‍, സെമി ട്രെയിലര്‍ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

1q 65

ദോഹ: ഖത്തറില്‍ ട്രെയിലര്‍, സെമി ട്രെയിലര്‍ വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങള്‍ ഇടതുവശത്തെ പാത ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിള്‍ (43) പ്രകാരമാണ് നിയന്ത്രണം. ഈ, നിയമപ്രകാരം, ട്രെയിലറോ സെമി-ട്രെയിലറോ വലിച്ചുകൊണ്ട് പോകുന്ന വാഹനങ്ങള്‍ ഇടതുവശത്തെ പാത ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം (MoI) ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ട്രെയിലറുകള്‍ കൊണ്ടുപോകുന്ന വാഹനം റോഡിന്റെ വലതുവശത്ത് കൂടി മാത്രമേ ഓടിക്കാവൂ എന്നും മറ്റ് വാഹനങ്ങളെ മറികടക്കാന്‍ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading