ഷാം എല്‍ ഷെയ്ഖ്: ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ രാജ്യങ്ങള്‍ ഒപ്പുവെച്ചു. ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖിലുള്ള ഷാം എല്‍ ഷെയ്ഖ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഷാം എല്‍ ഷെയ്ഖ് സമാധാന ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ പങ്കെടുത്തു.
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി, അമീരി ദിവാന്‍ മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി എന്നിവരും ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗസയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, അമേരിക്ക രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയും പുറത്തിറക്കി. ഷാം എല്‍ ഷെയ്ഖ് സമാധാന കരാര്‍ ഒപ്പുവച്ചതോടെ ഗാസ മുനമ്പിലെ യുദ്ധം അവസാനിച്ചുവെന്നും സമാധാനത്തോടെ ജീവിക്കുന്ന ശക്തമായ ഒരു മിഡില്‍ ഈസ്റ്റിന്റെ തുടക്കമാണിതെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്കും കരാറിലെത്താന്‍ സഹായിച്ച അറബ്, മുസ്ലീം രാഷ്ട്രങ്ങള്‍ക്കും അദ്ദേഹം നന്ദിയും പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
