മുഹമ്മദ് കുട്ടി അരിക്കോടിന്റെ വേര്‍പാടില്‍ അനുശോചിച്ച് മലബാര്‍ ക്ലബ്

1q 40

ദോഹ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ഹാര്‍മോണിസ്റ്റും സംഗീത സംവിധായകനുമായ മുഹമ്മദ് കുട്ടി അരിക്കോടിന്റെ വേര്‍പാടില്‍ മലബാര്‍ ക്ലബ് അനുശോചിച്ചു. 2007 മുതല്‍ എട്ട് വര്‍ഷകാലത്തോളം ഖത്തര്‍ പ്രവാസിയായിരുന്ന കുട്ടിക്ക, മെഹ്ഫിലുകളിലൂടെ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. പ്രശസ്തരായ ഒട്ടേറെ ഗായകര്‍ക്ക് വേണ്ടി ഹാര്‍മോണിയം വായിച്ചും പാട്ടുകള്‍ കുറിച്ചും ഈണം പകര്‍ന്നും അടയാളപ്പെടുത്തിയ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.

2023ല്‍ ഖത്തര്‍ സന്ദര്‍ശിച്ച അദ്ദേഹം മലബാര്‍ ക്ലബിന്റെ സ്‌നേഹാദരം ഏറ്റുവാങ്ങിയിരുന്നു. സംഗീത മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് മീഡിയവണ്‍ മാപ്പിളപ്പാട്ട് സമഗ്ര സംഭാവന പുരസ്‌കാരം, മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ എം.എസ്. ബാബുരാജ് പുരസ്‌കാരം, പ്രഥമ റംലബീഗം പുരസ്‌കാരം, അക്ബര്‍ ട്രാവെല്‍സ് ഇശല്‍ കലാരത്ന പുരസ്‌കാരം തുടങ്ങിയവ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

നജ്മയിലെ ഐബക്ക് ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ എസ് എ എം ബഷീര്‍, ജി പി ചാലപ്പുറം, മഷൂദ് തങ്ങള്‍, അന്‍വര്‍ ബാബു വടകര , മുസ്തഫ ഏലത്തൂര്‍, റയീസ് വയനാട്, ഷെഫിര്‍ വാടാനപ്പള്ളി, റഫീഖ് മേച്ചേരി, സലാം കൊല്ലം, സി പി എ ജലീല്‍, ഷെരീഫ് നിട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading