അബുദാബി: ഗള്‍ഫ്-ഇന്ത്യാ സെക്ടറില്‍ വന്‍ ഓഫറുമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. ഒരു ദിര്‍ഹത്തിന് 10 കിലോ അധിക ബാഗേജാണ് പ്രഖ്യാപിച്ചത്. ഖത്തറില്‍ നിന്ന് 1 റിയാലിന് പത്ത് കിലോ ബാഗേജും ലഭിക്കും. ജിസിസി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.
ഒക്ടോബര്‍ 31ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കും. നവംബര്‍ 30നകം യാത്ര ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇളവ് തിരഞ്ഞെടുക്കണം. ഒരിക്കല്‍ ഇഷ്യൂ ചെയ്ത ടിക്കറ്റിന് ഈ ആനുകൂല്യം ബാധകമല്ലെന്ന് എയര്‍ലൈന്‍ അറിയിച്ചു. ടിക്കറ്റ് എടുത്ത ശേഷം ഓഫര്‍ ചേര്‍ക്കാന്‍ കഴിയില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
