കസ്റ്റംസിന് പിന്നാലെ ഇഡിയും; മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളില്‍ റെയ്ഡ്

1q 39

കൊച്ചി: മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളില്‍ ഇഡി റെയ്ഡ്. ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ടാണ് പരിശോധന. മമ്മൂട്ടിയു പഴയ വീടായ മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുല്‍ഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്റെ വീട്, അമിത് ചക്കാലക്കലിന്റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.

ദുര്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെര്‍ ഫിലിംസിലും പരിശോധന നടന്നു. സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. വീടുകളില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് നിര്‍മ്മാണ കമ്പനിയിലും പരിശോധ നടക്കുന്നത്. ഇന്ത്യയിലേക്ക് ഭൂട്ടാന്‍/നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്‌ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന ഒരു സിന്‍ഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്ന് ഇഡി അറിയിച്ചു.

അതേസമയം റെയ്ഡിനെ പിന്നാലെ ദുര്‍ഖര്‍ സല്‍മാന്‍ കൊച്ചിയിലെത്തി. മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading