ദോഹ: ഖത്തറിലെ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ കോഴിക്കോടന്‍ ഹല്‍വ ഫെസ്റ്റ്. ഗ്രാന്‍ഡ് മാളിന്റെ എല്ലാ ഔട്‌ലെറ്റുകളിലും ഫെസ്റ്റ് ആരംഭിച്ചിട്ടുണ്ട്. കോഴിക്കോടിന്റെ സംസ്‌കാരവും രുചിഭേദങ്ങളും വിളിച്ചോതുന്ന ഹല്‍വ ഫെസ്റ്റ് ഒക്ടോബര്‍ 12 വരെ നീണ്ടുനില്‍ക്കും.
ഗോതമ്പ്,അരി, പച്ചമുളക്, തേന്‍, ചക്ക, തണ്ണിമത്തന്‍, ബദാം, സ്‌ട്രോബെറി, ഇളനീര്‍, പൈന്‍ആപ്പിള്‍, മസാല, സ്‌പെഷ്യല്‍ ഹല്‍വ, മാമ്പഴം, പഴം, നെയ്യ് തുടങ്ങിയ വിവിധതരം ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ചുള്ള രുചിയൂറും ഹല്‍വകളാണ് ഇത്തവണ ഹല്‍വ ഫെസ്റ്റിവലില്‍ കുറഞ്ഞ നിരക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം 12-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ വിഭാഗങ്ങളിലുമുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
