ദോഹ: ഖത്തറിലുള്ളവര്‍ക്ക് സൗജന്യമായി കീടങ്ങളേയും കൊതുകിനേയും അകറ്റുന്ന തൈകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ കമ്മ്യൂണിറ്റി സംരംഭവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും, ഹരിത ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. ഈ സംരംഭത്തിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാര്‍ക്കാണ് സൗജന്യമായി കീട നിയന്ത്രണ തൈകള്‍ നല്‍കുന്നത്.
സുഗന്ധദ്രവ്യങ്ങള്‍, കീടങ്ങളെ അകറ്റുന്നതുമായ സസ്യങ്ങള്‍ എന്നിവയില്‍ നിന്ന് തിരഞ്ഞെടുത്ത നാല് തൈകള്‍ സൗജന്യമായി ലഭിക്കും. ഖത്തരി പൗരന്മാര്‍ക്കാണ് തൈകള്‍ സൗജന്യമയാി ലഭിക്കുക. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഭാഗമായാണിത്. എല്ലാ ദിവസവും രാവിലെ 4:30 മുതല്‍ 11:15 വരെ അല്‍ മതാര്‍ നഴ്സറിയില്‍ ക്യുഐഡി ഹാജരാക്കി സൗജന്യ തൈകള്‍ ശേഖരിക്കാം.
ബേസില്‍ (Ocimum basilicum), ലെമണ്‍ ഗ്രാസ് / സിട്രോനെല്ല ഗ്രാസ് (Cymbopogon cotratus), വേപ്പ് (Azadirachta indica), റോസ്‌മേരി (Rosmarinus officinalis) എന്നിവയുള്‍പ്പെടെ നിരവധി സസ്യങ്ങളാണ് നല്‍കുന്നത്. നാല് തൈകളില്‍ കൂടുതല്‍ വേണമെങ്കില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ‘ഔണ്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ചെറിയ വിലയ്ക്ക് അധിക തൈകള്‍ വാങ്ങാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
