മിസൈമീര്‍ ഇന്റര്‍ചേഞ്ച്
ഖത്തറിലെ പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നു. മിസൈദ് റോഡില്‍ നിന്ന് റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റിലേക്കുള്ള മെസൈമിര്‍ ഇന്റര്‍ചേഞ്ച് ടണല്‍ താല്‍ക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി, അഷ്ഗല്‍ പ്രഖ്യാപിച്ചു. അത്യാവശ്യ അറ്റകുറ്റപ്പണികള്‍ക്കായി ഒക്ടോബര്‍ 10, വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ എട്ട് മണിക്കൂര്‍ നേരത്തേക്കാണ് റോഡ് അടച്ചിടുന്നത്.
അല്‍ ബലദിയ ഇന്റര്‍സെക്ഷന്‍
അല്‍ ബലാദിയ ഇന്റര്‍സെക്ഷനിലേക്കുള്ള എല്ലാ റോഡുകളും ഒക്ടോബര്‍ 12 ഞായറാഴ്ച പുലര്‍ച്ചെ 12.00 മുതല്‍ 5.00 വരെ താല്‍ക്കാലികമായി അടച്ചിടും.
സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍
സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ താല്‍ക്കാലിക ഗതാഗത നിരോധനം പ്രഖ്യാപിച്ചു. അല്‍ വാബ് ഇന്റര്‍ചേഞ്ച് പാലത്തില്‍ നിന്ന് അണ്ടര്‍പാസിലേക്കും അല്‍ റയ്യാന്‍ റോഡിലേക്കും വരുന്ന വാഹനങ്ങളെ ബന്ധിപ്പിക്കുന്ന റാമ്പാണ് അടച്ചിടുന്നത്. നാളെ, ഒക്ടോബര്‍ 9 വ്യാഴാഴ്ച പുലര്‍ച്ചെ 1:00 മുതല്‍ പുലര്‍ച്ചെ 5:00 വരെ റോഡ് അടച്ചിടും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
