റിയാദ്: സൗദി അറേബ്യയിലേക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി നിര്‍ദ്ദേശിക്കുന്ന മരുന്നുകളില്‍ നിയന്ത്രിതമായ വസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. ഇത് സംബന്ധിച്ച് വിമാന യാത്രക്കാര്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സൗദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും അത്തരം മരുന്നുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് മുമ്പ് ഒരു പ്രത്യേക പെര്‍മിറ്റ് നേടണമെന്ന് പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നു. യാത്രക്കാരുടെ സുരക്ഷ സംരക്ഷിക്കുന്നതിനും നിയന്ത്രിത വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനും സൗദി വിമാനത്താവളങ്ങളിലെ കസ്റ്റംസ് നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുമാണ് ലക്ഷ്യമിട്ടാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
രോഗികള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ കൊണ്ടുപോകുന്നതിന് ഈ നിയന്ത്രണം വിലക്കുന്നില്ലെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സാധുവായ മെഡിക്കല്‍ രേഖകളും മുന്‍കൂര്‍ നേടിയ പെര്‍മിറ്റും കൈവശമുണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
