ദോഹ: ഖത്തറില്‍ ഫോര്‍ഡ്, പ്യൂഷോ, ഡ്യുക്കാറ്റി കമ്പനികളുടെ ചില വാഹന മോഡലുകള്‍ തിരിച്ചുവിളിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഫോര്‍ഡ് ഡീലര്‍ഷിപ്പായ അല്‍മാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ച് ഫോര്‍ഡ് ടെറിട്ടറി 2023,2024 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.ചില വാഹനങ്ങളിലെ ഡ്രൈവ്ഷാഫ്റ്റിലെ റബ്ബറിന് കാലക്രമേണ തേയ്മാനം സംഭവിച്ചേക്കാമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം.
പ്യൂഷോ ഡീലര്‍ഷിപ്പായ ടെയ്സീര്‍ മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ച്, പ്യൂഷോ 2008, പാര്‍ട്ണര്‍ 2024,2025 മോഡലുകളും തിരിച്ചുവിളിക്കും. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) കാലിബ്രേഷനിലെ തകരാറിനെ തുടര്‍ന്നാണ്. ഡ്യുക്കാട്ടി ബൈക്ക് ഡീലര്‍ഷിപ്പായ ആല്‍ഫാര്‍ഡന്‍ മോട്ടോര്‍സൈക്കിള്‍സുമായി സഹകരിച്ച്, ഡ്യുക്കാട്ടി പാനിഗേല്‍ V4 R 20182024 മോഡലുകള്‍ തിരിച്ചുവിളിക്കുന്നതായും മന്ത്രാലയം പ്രഖ്യാപിച്ചു. പിന്‍ ചക്രത്തില്‍ തകരാറിനെ തുടര്‍ന്നാണ് തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
