അബുദാബി: യുഎഇയില്‍ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്കുള്ള എക്‌സൈസ് നികുതി പരിഷ്‌കരിക്കുന്നു. ഇതിന്റെ ഭാഗമായുള്ള നിയമനിര്‍മാണ ഭേദഗതികള്‍ പൂര്‍ത്തിയാക്കിയതായി യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു. പഞ്ചസാരയുടെയോ മറ്റ് മധുരങ്ങളുടെയോ അളവനുസരിച്ച് തരംതിരിച്ച വോള്യൂമെട്രിക് മാതൃകയുടെ വിവിധ തലങ്ങള്‍ ഈ ഭേദഗതികളില്‍ ഉള്‍പ്പെടുത്തി. പുതുക്കിയ നയം 2026 ജനുവരി 1 മുതല്‍ ദേശീയ തലത്തില്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജിസിസി രാജ്യങ്ങളില്‍ മധുരം ചേര്‍ത്ത പാനീയങ്ങള്‍ക്ക് ഘട്ടംഘട്ടമായുള്ള വോള്യൂമെട്രിക് മാതൃക സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതുക്കിയ നയം സുഗമമായി നടപ്പിലാക്കുന്നതിന് സമഗ്രമായ നിയമപരവും നിയന്ത്രണപരവുമായ അടിത്തറ സ്ഥാപിക്കുകയാണ് ലക്ഷ്യം. പുതിയ നിയമങ്ങള്‍ നിലവില്‍ വരുന്നതോടെ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് 50 ശതമാനം എക്‌സൈസ് നികുതി അടച്ച ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുകയോ നിര്‍മിക്കുകയോ ചെയ്തവര്‍ക്ക് നികുതി ബാധ്യത കുറയുകയാണെങ്കില്‍ മുന്‍പ് അടച്ച നികുതിയുടെ ഒരു ഭാഗം കിഴിവ് ചെയ്യുന്നതിനുള്ള വ്യക്തമായ സംവിധാനവും ഉണ്ടാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
