‘വിളിക്കരുത്’..തമിഴ്‌നാട്ടില്‍ ഇനി ‘രോഗികള്‍’ ഇല്ല, ‘മെഡിക്കല്‍ ഉപഭോക്താക്കള്‍’ മാത്രം

1q 36

ചെന്നൈ: തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ ഇനി ‘രോഗികള്‍’ ഇല്ല. ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്നവരെ ഇനി ‘മെഡിക്കല്‍ ഉപഭോക്താക്കള്‍’എന്ന് വിളിക്കണം. ഇത് സംബന്ധിച്ച് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി.

‘ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സേവനങ്ങള്‍ തേടി വരുന്നവരെ ‘രോഗികള്‍’ (Patients) എന്നല്ല ‘മെഡിക്കല്‍ ഉപഭോക്താക്കള്‍’ (Medical Beneficiaries) എന്ന് വേണം ഇനി മുതല്‍ വിളിക്കാന്‍’ -എന്നാണ് ഉത്തരവ്. വൈദ്യശാസ്ത്രം മനുഷ്യത്വപരമായ സേവനം ആയതിനാല്‍ ‘രോഗി’ എന്ന വാക്ക് വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. തമിഴ്‌നാട്ടില്‍ ഉള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ഉത്തരവ് നടപ്പിലാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like