അബുദാബി: സ്വകാര്യത ലംഘിച്ച് അനുമതിയില്ലാതെ യുവതിയുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയ യുവാവിന് പിഴ വിധിച്ച് യുഎഇ കോടതി. 30,000 ദിര്‍ഹം പിഴയും നഷ്ടപരിഹാരവും അടയ്ക്കാനാണ് കോടതി ഉത്തരവ്. അബുദാബി ക്രിമിനല്‍ കോടതി നേരത്തേ 10,000 ദിര്‍ഹം പിഴ വിധിച്ചിരുന്നു. തുടര്‍ന്ന് യുവതി നല്‍കിയ സിവില്‍ കേസില്‍ 20,000 ദിര്‍ഹം പിഴ വിധിച്ചു. ഇതോടെ യുവാവ് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. നിയമപരമായ ചെലവുകള്‍ക്ക് പുറമെയാണിത്.
സംഭവത്തെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസവും സമൂഹത്തില്‍ തന്റെ സല്‍പ്പേരിനുണ്ടായ കോട്ടവും കാണിച്ചാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കേസ് ഫയല്‍ ചെയ്തത്. കേസില്‍ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി അന്തിമവും ബാധ്യതയുണ്ടാക്കുന്നതുമാണെന്ന് അബുദാബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി നിരീക്ഷിച്ചു.
ഒരാള്‍ക്ക് ദോഷമുണ്ടാക്കുന്ന പ്രവൃത്തികള്‍ക്ക്, അത് ധാര്‍മികമോ വൈകാരികമോ ആകട്ടെ നഷ്ടപരിഹാരം നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന യുഎഇ സിവില്‍ ട്രാന്‍സാക് ഷന്‍സ് നിയമത്തിലെ വ്യവസ്ഥകള്‍ ഉദ്ധരിച്ചാണ് കോടതിയുടെ ഉത്തരവ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
