ഗ്രാന്‍ഡ് മാളിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

1q 14

ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാന്‍ഡ് മാളിന്റെ ഏഷ്യന്‍ ടൗണിലെ ഷോറൂമിന്റെ 12 ആം വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ ഷോറൂമുകളിലും ആനിവേഴ്‌സറി പ്രൊമോഷന്‍ ആരംഭിച്ചു. ഗ്രാന്‍ഡ്മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ആനിവേഴ്‌സറി കാമ്പെയിന്‍ ഉത്ഘാടനം ചെയ്തു. സിഇഒ ശരീഫ് ബിസി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍ മറ്റു മാനേജ്‌മെന്റങ്ങളും ഉത്ഘാടന വേളയില്‍ പങ്കെടുത്തു.

ഇതിനോടകം തന്നെ റീറ്റെയ്ല്‍ രംഗത് ഒട്ടനവധി പ്രൊമോഷനുകളും ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും അവതരിപ്പിച്ച് കസ്റ്റമേഴ്‌സിന്റെ മനസ്സില്‍ ഉന്നത സ്ഥാനം നേടിയ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഏകദേശം അയ്യായിരത്തിലധികം ഉത്പന്നങ്ങളാണ് വലിയ വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുള്ളത്. ആനിവേഴ്‌സറി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന, നിരവധി ഓഫറുകളും, പ്രമോഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഗ്രോസറി, ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്‌സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്‌വെയര്‍ , ലൈഫ് സ്‌റ്റൈല്‍, ഹൗസ്‌ഹോള്‍ഡ്, സ്‌പോര്‍ട്‌സ്, ടോയ്‌സ്, സ്റ്റേഷനറി, മൊബൈല്‍, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളിലായി ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ എല്ലാ ഗ്രാന്‍ഡ് സ്റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ കിഡ്‌സ് കാര്‍ണിവല്‍, ഹല്‍വ ഫെസ്റ്റ്, അറേബ്യന്‍ ഫെസ്റ്റിവല്‍ തുടങ്ങിയ സ്‌പെഷ്യല്‍ ഓഫര്‍ ക്യാമ്പയ്ന്‍സും സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് അധികൃതര്‍ അറിയിച്ചു.

എല്ലാ ഓഫറുകള്‍ക്കും പുറമെ ഖത്തറിലെ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍കെറ്റ് / ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് 10 പുതിയ മോഡല്‍ ഹ്യൂണ്ടായ് VENUE കാറും 150,000 റിയാലിന്റെ ക്യാഷ് വൗച്ചറുകളും നേടാനുള്ള അവസരവും ഉണ്ട്.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 12 -ന് നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും പ്രമോഷനുകളും ഉണ്ടായിരിക്കും. ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ മനസിലാക്കി കൂടുതല്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച ആനുകൂല്യങ്ങള്‍ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading