ഇനി ക്യൂ നില്‍ക്കേണ്ട; ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇ-അറൈവല്‍ കാര്‍ഡ് പ്രാബല്യത്തില്‍

airport travel

ദുബായ്: ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ഇനിമുതല്‍ കൂടുതല്‍ വേഗത്തിലും സുഗമവുമാകും. പരമ്പരാഗതമായ പേപ്പര്‍ ഡിസെംബാര്‍ക്കേഷന്‍ കാര്‍ഡിന് പകരം ഡിജിറ്റല്‍ ഇ-അറൈവല്‍ കാര്‍ഡ് സംവിധാനം ഇന്നലെ(1) മുതല്‍ പ്രാബല്യത്തിലായി. വിദേശ പൗരന്മാര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് അതിവേഗം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നീക്കം.

വിദേശ യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് 72 മണിക്കൂര്‍ മുന്‍പും 24 മണിക്കൂറിനുള്ളിലും ഇന്ത്യ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ വെബ്‌സൈറ്റ് വഴി ഇ-അറൈവല്‍ കാര്‍ഡ് പൂരിപ്പിച്ച് സമര്‍പ്പിക്കണം. ഈ നടപടിക്രമത്തിന് ഫീസില്ല. കാര്‍ഡ് മുന്‍കൂട്ടി പൂരിപ്പിച്ച് സമര്‍പ്പിക്കാത്തവര്‍ക്ക് വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ക്കായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിപ്പില്‍ പറയുന്നു.

പാസ്പോര്‍ട്ട് നമ്പര്‍, ദേശീയത, സന്ദര്‍ശന ലക്ഷ്യം, ഇന്ത്യയിലെ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ തുടങ്ങി അടിസ്ഥാനപരമായ വിവരങ്ങള്‍ മാത്രമാണ് ഓണ്‍ലൈന്‍ ഫോമില്‍ നല്‍കേണ്ടത്. രേഖകളൊന്നും അപ്ലോഡ് ചെയ്യേണ്ടതില്ല. ഇന്ത്യന്‍ പൗരന്മാരെയും ഒസിഐ കാര്‍ഡ് ഉടമകളെയും പുതിയ സംവിധാനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാരെ അയക്കുന്ന യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍ പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. ഇത് യാത്രക്കാരുടെ സമയം ലാഭിക്കാന്‍ സഹായിക്കുന്ന ഒരു സുപ്രധാന മാറ്റമാണെന്ന് അഭിപ്രായപ്പെടുന്നു.

വിമാനത്താവളത്തില്‍ എത്തി അറൈവല്‍ കാര്‍ഡ് പൂരിപ്പിക്കേണ്ട സമയം ലാഭിക്കാം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ഓണ്‍ലൈനായി ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത് ഇമിഗ്രേഷന്‍ വേഗത്തിലാക്കും. വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇത് പ്രയോജനകരമാണ്. ഫോം പൂരിപ്പിച്ചു കഴിഞ്ഞാല്‍, യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിനു മുന്‍പ് തന്നെ അവരുടെ വിവരങ്ങള്‍ ഇമിഗ്രേഷന്‍ കൗണ്ടറില്‍ ലഭ്യമാകും.

പേപ്പറില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള ഈ മാറ്റം നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും തിരക്കേറിയ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ ഇത് ലക്ഷ്യമിടുന്നതായും വ്യവസായ വിദഗ്ധര്‍ പറയുന്നു. യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുമ്പോഴേയ്ക്കും വിവരങ്ങള്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്നതോടെ വേഗത്തിലുള്ള ക്ലിയറന്‍സ് സാധ്യമാകും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading