ദോഹ: ഖത്തറിലെ സ്‌കൂള്‍ കാന്റീനുകളില്‍ പരിശോധന ശക്തമാക്കാനൊരുങ്ങി പൊതുജനാരോഗ്യ മന്ത്രാലയം. കാന്റീനുകള്‍ ഉയര്‍ന്ന ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.
സ്‌കൂള്‍ കാന്റീനുകളിലേക്ക് ഭക്ഷണം എത്തിക്കുന്ന വിതരണക്കാര്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നത്. എല്ലാ സ്‌കൂളുകളിലും, കിന്റര്‍ഗാര്‍ട്ടനുകളിലും, നഴ്‌സറികളിലും കുടിവെള്ളം ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം ഒരു സമഗ്ര സര്‍വേയും നടത്തി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
