ഖത്തറില്‍ പ്രസവാവധി എങ്ങനെ? എത്രദിവസം കിട്ടും

IMG 20260922 WA0006

ദോഹ: ഖത്തറിലെ പ്രസവാവധി നിയമങ്ങള്‍ പ്രകാരം, അമ്മമാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധിയും, വൈദ്യശാസ്ത്രപരമായി ആവശ്യമെങ്കില്‍ അധിക അവധിയും, ജോലിയില്‍ തിരികെ പ്രവേശിച്ച ശേഷം മുലയൂട്ടുന്നതിനായി പ്രത്യേക സമയവും ഉറപ്പുനല്‍കുന്നുണ്ട്. പൊതുമേഖലാ ജീവനക്കാര്‍ക്ക് കൂടുതല്‍ ദൈര്‍ഘ്യമുള്ള പ്രസവാവധിയും മുലയൂട്ടുന്നതിനായി അധിക സമയവും ലഭിക്കും.

2004 തൊഴില്‍ നിയമം, നിയമ നമ്പര്‍ 14, ആര്‍ട്ടിക്കിള്‍ 96 പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് 50 ദിവസം മുഴുവന്‍ ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അര്‍ഹതയുണ്ട്. കുട്ടി ജനിച്ച് കുറഞ്ഞത് 35 ദിവസത്തിന് ശേഷം മുതല്‍ അവധി ലഭിക്കും. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടുകൂടി ശമ്പളമില്ലാത്ത മെഡിക്കല്‍ ലീവിനും അര്‍ഹതയുണ്ട്. 60 ദിവസം വരെ ഇത് ലഭിക്കും.

അതേസമയം പ്രസവാവധിക്ക് ശേഷം ജോലിയില്‍ പ്രവേശിക്കുന്ന മുലയൂട്ടുന്ന അമ്മമാര്‍ക്ക്, ഓരോ പ്രവര്‍ത്തിദിവസവും ഒരു മണിക്കൂര്‍ നഴ്‌സിംഗ് സമയം അനുവദിക്കും. പ്രസവാവധിക്ക് ശേഷം ഒരു വര്‍ഷം വരെ ഇത് ലഭിക്കും. പ്രസവാവധി സമയത്ത് ജോലിയില്‍ നിന്ന് പിരിച്ചുവിടാനോ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കാനോ പാടില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

പൊതുമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് മുഴുവന്‍ ശമ്പളത്തോടുകൂടി 3 മാംസ പ്രസവാവധി ലഭിക്കും. ഇരട്ട കുട്ടികളോ ഭിന്നശേഷിയുള്ള കുട്ടിയോ ഉള്ള അമ്മമാര്‍ക്ക് ആറ് മാസം വരെയും അവധി ലഭിക്കും. ഗര്‍ഭാവസ്ഥയുടെ എട്ടാം മാസം മുതല്‍ അവധിക്ക് അര്‍ഹതയുണ്ട്.

ഖത്തരികളായ സ്ത്രീകള്‍ക്ക് മൂന്ന് മാസം അധികമായി അവധി അനുവദിക്കും. ഗര്‍ഭാവസ്ഥയുടെ ഏഴാം മാസം മുതല്‍ ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനവും ലഭിക്കും. മുലയൂട്ടുന്നതിന് ഓരോ പ്രവര്‍ത്തി ദിവസവും രണ്ട് മണിക്കൂര്‍ അനുവദിക്കും. പ്രസവാവധിക്ക് ശേഷം കുട്ടിക്ക് രണ്ട് വയസ്സുവരെ ലഭിക്കും.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തര്‍ കത്താറയില്‍ തമിഴ് സിനിമ പ്രദര്‍ശിപ്പിക്കും

  • ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം

  • ഖത്തറിൽ പുതിയ മൃഗ നിയമം: ലംഘിച്ചാൽ തടവോ, ലക്ഷങ്ങൾ പിഴയോ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading