ദോഹ: ഖത്തറില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ പരസ്യങ്ങള്‍ പ്രചരിക്കുന്നു. മന്ത്രാലയവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം പരസ്യങ്ങള്‍ വ്യാജമാണെന്നും വ്യക്തിഗത വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കരുതെന്നും മന്ത്രാലയം അറിയിച്ചു.
മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഔദ്യോഗിക ചാനലുകള്‍ ഔദ്യോഗിക വെബ്സൈറ്റായ http://www.mol.gov.qa മാത്രം പിന്തുടരണമെന്നും തൊഴില്‍ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിങ്ങളുടെ പേര്, വിലാസം, ഐഡി നമ്പറുകള്‍, പാസ്വേഡുകള്‍, സാമ്പത്തിക വിശദാംശങ്ങള്‍ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും പങ്കിടരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
