ദുബായ്: യുഎഇയില്‍ വീസാ അപേക്ഷകള്‍ക്ക് ഇനിമുതല്‍ പാസ്പോര്‍ട്ടിന്റെ പുറം കവര്‍ പേജിന്റെ പകര്‍പ്പ് നിര്‍ബന്ധമാക്കി. ദുബായ് ആമര്‍ സെന്ററുകളും ദുബായ്, അബുദാബി എന്നിവിടങ്ങളിലെ ടൈപ്പിങ് സെന്ററുകളും ഇക്കാര്യം അറിയിച്ചു. പുതിയ നിബന്ധന സംബന്ധിച്ചുള്ള സര്‍ക്കുലര്‍ ഈ മാസം ലഭിച്ചതായും സെന്ററുകളിലെ ജീവനക്കാര്‍ പറഞ്ഞു.
എല്ലാ എന്‍ട്രി പെര്‍മിറ്റ് അപേക്ഷകള്‍ക്കും പാസ്പോര്‍ട്ടിന്റെ പുറം പേജ് നിര്‍ബന്ധിതമാണ്. എല്ലാ രാജ്യക്കാര്‍ക്കും എല്ലാതരം വീസകള്‍ക്കും ഇത് ബാധകമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. പുതിയ വീസ അപേക്ഷകളെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക.
എന്നാല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി), ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
