കൊച്ചി: മലയാളികള്‍ വീണ്ടും ലോണെടുത്ത് കുവൈത്ത് ബാങ്കിനെ പറ്റിച്ചതായി പരാതി. കുവൈത്ത് അല്‍ അഹ്‌ലി ബാങ്ക് സംസ്ഥാന ഡിജിപിക്ക് നല്‍കിയ പരാതിയില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ 806 പേര്‍ 210 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് പരാതി.
മലയാളികള്‍ കൂട്ടത്തോടെ ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തിനെ പറ്റിച്ചെന്ന പരാതികള്‍ക്കിടെയാണ് അല്‍ അഹ്‌ലി ബാങ്കും സമാന പരാതിയുമായി രംഗത്തെത്തിയത്. ബാങ്ക് സിഒഒ മുഹമ്മദ് അല്‍ ഖട്ടനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. എന്നാല്‍ കൊവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് കുവൈറ്റ് വിടേണ്ടിവന്നതെന്നാണ് ലോണെടുത്തവര്‍ നല്‍കുന്ന വിശദീകരണം.
പരാതിയില്‍ കോട്ടയത്തും എറണാകുളത്തുമുളള 12 പേര്‍ക്കെതിരെ കേസെടുത്തു. 2020-23 കാലഘട്ടത്തില്‍ കുവൈത്തില്‍ ജോലിക്കെത്തിയവര്‍ 10 കോടി 33 ലക്ഷം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. തുടര്‍ന്നാണ് കോട്ടയത്തെയും എറണാകുളത്തെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും ഗൂഡാലോചന്ക്കും കേസെടുത്തത്. ബാങ്കിനെ കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ലോണെടുത്ത് മുങ്ങിയെന്നാണ് പരാതി. സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ പലരും പിന്നീട് അമേരിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കും അടക്കം കുടിയേറി.
ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്ത് നല്‍കിയ പരാതിയില്‍ സംസ്ഥാനത്തെ നൂറുകണക്കിനാളുകള്‍ക്കെതിരെ ക്രൈംബ്രാഞ്ച അന്വേഷണം തുടരുകയാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
