തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടേമുക്കാല്‍ വയസുള്ള കുട്ടിയോട് അംഗനവാടി അധ്യാപികയുടെ ക്രൂരത. കുട്ടിയുടെ മുഖത്ത് ടീച്ചര്‍ കൈവീശി അടിച്ചതായി പരാതി. മൊട്ടമൂട് പറമ്പിക്കോണം അംഗനവാടിയില്‍ ഇന്നലെയാണ് സംഭവം. അംഗണവാടിയിലെ ടീച്ചര്‍ പുഷ്പകലയാണ് കുട്ടിയെ അടിച്ചത്.
രാത്രി കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കണ്ട് മാതാപിതാക്കള്‍ കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് ടീച്ചര്‍ അടിച്ച കാര്യം കുട്ടി പറയുന്നത്. നിലവില്‍ കുട്ടി തൈക്കാട് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചു. അന്വേഷണ വിധേയമായി അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായാണ് വിവരം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
