കാല്‍പാദങ്ങള്‍ക്ക് താഴെ സ്വര്‍ണം ഒളിപ്പിച്ചു; സൗദിയില്‍ നിന്നെത്തിയ മലയാളി കരിപ്പൂരില്‍ പിടിയില്‍

arrest bst

മലപ്പുറം: കാല്‍പാദങ്ങള്‍ക്ക് താഴെ പായ്ക്കറ്റുകളിലാക്കിയ സ്വര്‍ണമിശ്രിതം ഒട്ടിച്ചുവച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വണ്ടൂര്‍ കൂരാട് ഫസലുറഹ്‌മാനില്‍ (35) ആണ് അറസ്റ്റിലായത്.

വിമാനത്താവളത്തിനുള്ളിലെ പരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ഫസലുറഹ്‌മാനെ പൊലീസ് പിടികൂടുകയായിരുന്നു. ഇരു കാല്‍പാദങ്ങളുടെയും താഴെ സ്വര്‍ണമിശ്രിത പായ്ക്കറ്റുകള്‍ ഒട്ടിച്ചുവച്ച് സോക്‌സ് ധരിച്ചാണ് ഇയാള്‍ എത്തിയത്. ഏകദോശം 90 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യാത്രക്കാരന്‍ പിടിയിലായത്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading