ദോഹ: ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച് തിരയുന്ന പ്രതി ഖത്തറില്‍ അറസ്റ്റിലായി. ഇന്റര്‍പോള്‍ കനേഡിയന്‍ അധികൃതര്‍ തിരയുന്ന ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിശോധനയില്‍ ഇയാള്‍ ഖത്തറിലേക്ക് കടക്കാന്‍ വ്യാജ രേഖകളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായും കണ്ടെത്തി. തുടര്‍ന്നാണ് അറസ്റ്റ്.
ദോഹയിലെ ഇന്റര്‍പോള്‍ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയുമായി ഏകോപിപ്പിച്ച് പ്രതിയുടെ ഐഡന്റിറ്റിയും പരിശോധിച്ചു. അതേ ദിവസം തന്നെ അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആവശ്യമായ നടപടിക്രമങ്ങള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസിലേക്ക് റഫര്‍ ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
