ദുബായ്: ഭാര്യയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തിയതിന്റെ പേരില്‍ ഭര്‍ത്താവിനെതിരെ നിയമനടപടി. അജ്ഞാത അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയോ സംശയാസ്പദ സ്രോതസ്സുകളില്‍ നിന്ന് പണം സ്വീകരിക്കുകയോ ചെയ്യുന്നവര്‍ക്ക് തടവും പിഴയും നേരിടേണ്ടിവരുമെന്നും ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. നല്ല ഉദ്ദേശത്തോടെയുള്ള ഇടപെടല്‍ പോലും ചില സാഹചര്യങ്ങളില്‍ ക്രിമിനല്‍ കുറ്റമാകുമെന്നും അതിനാല്‍ സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ചില വ്യക്തികള്‍ അറിയാതെ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞാണ് ഭര്‍ത്താവിന്റെ അനുഭവം ദുബായ് ഡ്രഗ് പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ അബ്ദുല്ല സാലിഹ് അല്‍ റൈസി പറഞ്ഞത്. സുഹൃത്തുക്കളുടെയോ മറ്റോ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് ചിലര്‍ നടത്തുന്ന ഇടപാടിലൂടെ കുടുങ്ങുന്നവരും നിരവധിയാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ ഇടപാട് നടത്തുന്നവര്‍ക്ക് തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷയായി ലഭിക്കും. ഈ രീതിയില്‍ പണം സ്വീകരിക്കുന്നയാള്‍ക്ക് ഒരു ലക്ഷം ദിര്‍ഹമായിരിക്കും പിഴ വിധിക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
