റിയാദ്: സൗദി അറേബ്യയില്‍ അല്‍തരൗട്ടി ബ്രാന്‍ഡിന്റെ ചിക്കന്‍ ഫ്രാങ്ക്ഫര്‍ട്ടറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. അല്‍തറൂട്ടി ബ്രാന്‍ഡ് നിര്‍മ്മിക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് ചിക്കന്‍ സോസേജുകളില്‍ ദോഷകരമായ ബാക്ടീരിയകള്‍ കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഈ ഭക്ഷ്യ ഉല്‍പ്പന്നം ഉപയോഗിക്കരുതെന്നും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) അടിയന്തര മുന്നറിയിപ്പ് നല്‍കി. രാജ്യത്തുടനീളമുള്ള വിപണികളില്‍ നിന്ന് ഈ ഉല്‍പ്പന്നം ഉടന്‍ തിരിച്ചുവിളിക്കാനും അതോറിറ്റി ഉത്തരവിട്ടു.
2026 മെയ് 4 എന്ന കാലാവധി തീയതിയുള്ള 12 പീസ് കണ്ടെയ്നറുകളില്‍ പായ്ക്ക് ചെയ്ത അല്‍തരൗട്ടി ബ്രാന്‍ഡ് ചിക്കന്‍ ഫ്രാങ്ക്ഫര്‍ട്ടറുകളില്‍, സ്റ്റാഫൈലോകോക്കസ് ഓറിയസ് ബാക്ടീരിയയുടെ സാന്നിധ്യം ലബോറട്ടറി പരിശോധനയില്‍ സ്ഥിരീകരിച്ചതായും സൗദി ഫുഡ് അതോറിറ്റി അറിയിച്ചു. ബാച്ച് നമ്പര്‍ L2216.ZCN.F. എന്ന ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ ഉണ്ടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഉല്‍പ്പന്നം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ഉടന്‍ തന്നെ അത് നശിപ്പിക്കണമെന്നും എസ്എഫ്ഡിഎ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ബാധിച്ച ഈ ഉല്‍പ്പന്നം വിപണിയില്‍ നിന്ന് പിന്‍വലിച്ചതായും, ഉല്‍പ്പാദന ലൈന്‍ അടച്ചുപൂട്ടിയതായും, നിര്‍മ്മാതാവിനെതിരെ നിയമനടപടി സ്വീകരിച്ചതായും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സൗദിയില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചാല്‍ 10 മില്യണ്‍ റിയാല്‍ വരെ പിഴയോ 10 വര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ലംഘനങ്ങള്‍ അനുവദിക്കില്ലെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങള്‍ 19999 എന്ന ഹോട്ട്ലൈന്‍ വഴി റിപ്പോര്‍ട്ട് ചെയ്യാനും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
