സ്വര്‍ണനാണയം പോലും പ്രശ്‌നമാകും; മൂല്യമേറിയ വസ്തുക്കളുമായി ഗള്‍ഫിലേക്ക് പോകുന്നവര്‍ക്ക് ഈ രേഖ നിര്‍ബന്ധം

gold flight

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മൂല്യമേറിയ വസ്തുക്കളുമായി പോകുന്നവര്‍ക്ക് കസ്റ്റംസ് ഡിക്ലറേഷന്‍ നിര്‍ബന്ധമാക്കി. 3,000 കുവൈത്തി ദിനാറില്‍ (ഏകദേശം 8,63,656 ഇന്ത്യന്‍ രൂപ) കൂടുതല്‍ മൂല്യമുള്ള കറന്‍സി, സ്വര്‍ണാഭരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അമൂല്യ സാധനങ്ങള്‍ കൈവശമുള്ള യാത്രക്കാര്‍ കസ്റ്റംസ് ഡിക്ലറേഷന്‍ നല്‍കണമെന്ന് നിര്‍ദേശം. കുവൈത്തിലേക്ക് വരുന്നവര്‍ക്കും രാജ്യത്ത് നിന്ന് പോകുന്ന യാത്രക്കാര്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.

3,000 കുവൈത്തി ദിനാറില്‍ കൂടുതല്‍ മൂല്യമുള്ള സ്വര്‍ണമോ പണമോ, ആഭരണങ്ങളോ മറ്റ് മൂല്യമേറിയ സാധനങ്ങളോ ഉള്‍പ്പെടെയുള്ളവയുടെ കൃത്യമായ വിവരങ്ങള്‍ വിമാനത്താവളത്തിലെ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിനെ അറിയിച്ചിരിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. സ്വര്‍ണനാണയം, വാച്ച്, സ്വര്‍ണകട്ടി ഉള്‍പ്പെടെയുള്ള വിലയേറിയ വസ്തുക്കള്‍ക്ക് കസ്റ്റംസ് ഡിക്ലറേഷന്‍ ഉണ്ടായിരിക്കണം. സ്വര്‍ണകട്ടികള്‍ കൈവശമുള്ള യാത്രക്കാര്‍ കുവൈത്ത് വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ കാര്‍ഗോ വകുപ്പില്‍ നിന്നുള്ള രേഖ വാങ്ങിയിരിക്കണം.

രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്ന യാത്രക്കാരുടെ കൈവശം മൂല്യമേറിയ വാച്ച്, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങി 3,000 ദിനാറില്‍ കൂടുതല്‍ മൂല്യമുള്ള വസ്തുക്കളുണ്ടെങ്കില്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ നിന്ന് ലഭിക്കുന്ന രേഖ കൈവശം സൂക്ഷിക്കണം. രാജ്യത്തേക്ക് തിരികെയെത്തുമ്പോഴും ഈ രേഖ കാണിക്കണം. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയ്‌ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് ഡിക്ലറേഷന്‍ നിര്‍ബന്ധമാക്കിയത്. വ്യവസ്ഥ ലംഘിച്ചാല്‍ കനത്ത പിഴ ചുമത്തുയും കൈവശമുള്ള വസ്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading