റിയാദ്: കാര്‍ സമ്മാനമുണ്ടെന്ന് പരസ്യം ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ച ഓണ്‍ലൈന്‍ പെര്‍ഫ്യൂം സ്റ്റോറിനെതിരെ നടപടിയുമായി അധികൃതര്‍. ആഡംബര കാറിന്റെ ചിത്രവും ഉപഭോക്താക്കളെ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്ന വാക്യങ്ങളും ഉള്‍പ്പെടുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പോസ്റ്റ് ചെയ്ത് ഇ-കൊമേഴ്‌സ് നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ഒരു പാക്കേജ് വാങ്ങുമ്പോള്‍ ഒരു ആഡംബര കാര്‍ ലഭിക്കുമെന്ന് വിശ്വസിപ്പിക്കുന്ന തരത്തില്‍ ഉപഭോക്താക്കളെ പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ഊദ്, പെര്‍ഫ്യൂം എന്നിവ വില്‍ക്കുന്ന സ്റ്റോറിനോട് കുറ്റകരമായ പരസ്യം നീക്കം ചെയ്യാനും അധികൃതര്‍ ഉത്തരവിട്ടു. കട ഉടമയെ നിയമ ലംഘന അവലോകന കമ്മിറ്റിക്ക് റഫര്‍ ചെയ്യുകയും ചെയ്തു. പിഴ അടയ്‌ക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
