ദോഹ: ഖത്തറില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലെ ജീവനക്കാര്‍ക്കുള്ള എത്തിക്‌സ് കോഡ് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) പുറത്തിറക്കി.
സ്‌കൂള്‍ അന്തരീക്ഷത്തില്‍ പ്രൊഫഷണലും ധാര്‍മ്മികവുമായ പെരുമാറ്റത്തോടുള്ള പ്രതിബദ്ധത വളര്‍ത്തിയെടുക്കാനും എല്ലാ സ്‌കൂള്‍ ജീവനക്കാരിലും ഉത്തരവാദിത്തം, സുതാര്യത, അച്ചടക്കം എന്നിവ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് എത്തിക്‌സ് കോഡ് പുറത്തിറക്കിയത്. ഇസ്ലാമിക് വിശ്വാസം, ഖത്തറിന്റെ തത്ത്വചിന്ത, ഭരണഘടന എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ കോഡ് രൂപപ്പെടുത്തിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
