ദോഹ: ഖത്തറില്‍ പിഎച്ച്‌സിസി (പ്രൈമറി ഹെല്‍ത്ത് സെന്റര്‍)കളില്‍ സൗജന്യമായി സീസണല്‍ ഫ്‌ലൂ വാക്‌സിന്‍ ലഭിക്കും. അതിനുള്ള ക്രമീകരണങ്ങള്‍ എല്ലാം ഹെല്‍ത്ത് സെന്ററുകളില്‍ പൂര്‍ത്തിയാക്കിയതായി പിഎച്ച്‌സിസിയിലെ പ്രവന്റീവ് ഹെല്‍ത്ത് ഡയറക്ടറേറ്റിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഡോ. ഹമദ് ്ല്‍ മുദാകാ അറിയിച്ചു.
പൊതുജനാരോഗ്യമന്ത്രാലയം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പിഎച്ച്‌സിസി എന്നിവയുമായി സഹകരിച്ച് ഇന്നലെമുതല്‍ വാക്‌സിന്‍ കാമ്പയിന്‍ ആരംഭിച്ചത്. രാജ്യത്തെ വിവിധ മേഖലകളിലെ 31 ഹെല്‍ത്ത് സെന്ററുകളില്‍ സൗജന്യമായി ഫ്‌ളൂ വാക്‌സിന്‍ ലഭിക്കും.
50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, മറ്റ് രോഗങ്ങളുള്ളവര്‍, ആറ് മാസം മുതല്‍ അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുത്തിരിക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
