അബുദാബി: യുഎഇയില്‍ സെപ്തംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍ വില നേരിയ തോതില്‍ വര്‍ധിച്ചു. അതേസമയം ഡീസല്‍ വില കുറഞ്ഞു. യുഎഇ ഇന്ധന വില നിര്‍ണയ സമിതിയാണ് പെട്രോള്‍, ഡീസല്‍ വില നിര്‍ണയിക്കുന്നത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.70 ദിര്‍ഹമാണ് സെപ്തംബര്‍ മാസത്തിലെ വില. ഓഗസ്റ്റില്‍ 2.69 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.58 ലിറ്ററാണ് പുതിയ വില. 2.57 ദിര്‍ഹം ആയിരുന്നു ഓഗസ്റ്റ് മാസത്തിലെ വില.
ഇ-പ്ലസ് 91 പെട്രോളിന് 2.51 ദിര്‍ഹമാണ് സെപ്തംബര്‍ മാസത്തിലെ വില. ഓഗസ്റ്റ് മാസത്തില്‍ 2.50 ദിര്‍ഹം ആയിരുന്നു. ഡീസല്‍ വില ലിറ്ററിന് 2.66 ദിര്‍ഹം ആണ് സെപ്തംബര്‍ മാസത്തിലെ വില. 2.78 ദിര്‍ഹം ആയിരുന്നു ഓഗസ്റ്റിലെ നിരക്ക്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
