പാകിസ്താനില്‍ നിന്നും കള്ളപ്പണം വന്നേക്കാം; പരിശോധന കര്‍ശനമാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം

1q 188

ഡല്‍ഹി: പാകിസ്താനില്‍ നിന്ന് നേരിട്ടല്ലാതെ ഇന്ത്യയിലേക്ക് പണം എത്താന്‍ സാധ്യതയുണ്ടെന്നും ഇത്തരം ഇടപാടുകള്‍ കണ്ടെത്താന്‍ സൂക്ഷ്മപരിശോധന കര്‍ശനമാക്കണമെന്നും രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ആയുധങ്ങള്‍ വാങ്ങാന്‍ ഇത്തരം പണം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അപകട സാധ്യത ഉയര്‍ത്തുമെന്നും ആര്‍.ബി.ഐ അറിയിച്ചു. നേരിട്ടുള്ള പണമിടപാടുകള്‍ക്ക് ആര്‍.ബി.ഐയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്ക് എത്തുന്ന പണത്തിന്മേലാണ് ഇപ്പോള്‍ പരിശോധന കര്‍ശനമാക്കുന്നത്.

മെയ് മാസത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന സൈനിക സംഘര്‍ഷത്തിന് ശേഷം നടന്ന അന്വേഷണങ്ങളെ തുടര്‍ന്നാണ് നിര്‍ദേശം. ആയുധ ഇടപാടുകള്‍ക്ക് പണം നല്‍കുന്നതിന് പാകിസ്താന്‍ ശ്രമിച്ചേക്കാമെന്ന്് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ നടത്തിയ കണ്ടെത്തലുകളും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ കത്തില്‍ പറയുന്നില്ല. ചില പാകിസ്താന്‍ പൗരന്മാര്‍ മറ്റ് രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്ക് പണം അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ആയുധ ഇടപാടുകള്‍ക്കും പണം എത്തുന്നത് ഒഴിവാക്കാനും ബാങ്കുകള്‍ക്ക് പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ട്.

ആഗോളതലത്തിലുള്ള സാമ്പത്തിക ഉപരോധങ്ങളും നിയമങ്ങളും പാകിസ്താന്‍ ലംഘിച്ച ചില സംഭവങ്ങളും ആര്‍.ബി.ഐയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്ലോബല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരീക്ഷകരായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) 2025 ജൂണില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടനുസരിച്ച്, പാകിസ്താന്റെ സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഡെവലപ്‌മെന്റ് കോംപ്ലക്സ്, മിസൈല്‍ നിര്‍മ്മാണത്തിനുള്ള സാധനങ്ങള്‍ പ്രഖ്യാപിക്കാതെ ഇറക്കുമതി ചെയ്ത് ഉപരോധങ്ങള്‍ മറികടക്കാന്‍ ശ്രമിച്ചതായി പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading