ദുബായ്: പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വന്‍തുക വാങ്ങിയെടുക്കുന്നതിനെതിരെ മാര്‍ഗനിര്‍ദേശങ്ങളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഓരോ നടപടിക്കും ചെലവാകുന്ന തുകയും കോണ്‍സുലേറ്റ് പ്രസിദ്ധീകരിച്ചു. അമിത തുക ഈടാക്കുന്നവര്‍ക്കെതിരായ കോണ്‍സുലേറ്റ് മുന്നറിയിപ്പും ആവര്‍ത്തിച്ചു.
മരണസര്‍ട്ടിഫിക്കറ്റിന് 110 മുതല്‍ 140 ദിര്‍ഹം വരെയാണ് ഈടാക്കുക. എംബാമിങിന് 1072 ദിര്‍ഹം. ആംബുലന്‍സിന് 220 ദിര്‍ഹം വാടക. ഇത് ദുബായിലെ വാടകയാണ്. മറ്റ് എമിറേറ്റുകളില്‍ ഇത് വ്യത്യാസം വരും. ശവപ്പെട്ടിക്ക് 1840 ദിര്‍ഹമാണ് നിരക്ക്. എയര്‍ കാര്‍ഗോ നിരക്ക് 1800 ദിര്‍ഹം മുതല്‍ 2500 ദിര്‍ഹം വരെയാകും. ഈ നിരക്ക് വിമാനകമ്പനി, നാട്ടിലെ എയര്‍പോര്‍ട്ട് എന്നിവയ്ക്ക് അനുസരിച്ച് മാറ്റമുണ്ടാകുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. മൊത്തം പരമാവധി 5772 ദിര്‍ഹം വരെയാണ് കോണ്‍ുസുലേറ്റ് ഇടുന്ന ചെലവ്. ഇതിന്റെ ഇരട്ടി വരെയൊക്കെ വാങ്ങുന്നവര്‍ക്കെതിരെയാണ് മുന്നറിയിപ്പ്.
കഴിഞ്ഞ നവംബറില്‍ കോണ്‍സുലേറ്റ് പുറപ്പെടുവിച്ച മുന്നറിപ്പിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസം വീണ്ടും ജാഗ്രത നിര്‍ദേശം നല്‍കിയത്. യു.എഇ നിയമപ്രകാരം പ്രവാസിയുടെ മൃതദേഹം തൊഴില്‍ദാതാവോ സ്‌പോണ്‍സറോ നാട്ടിലെത്തിക്കണം. ഇതൊന്നുമില്ലാത്ത പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാണ് കോണ്‍സുലേറ്റ് സാമ്പത്തിക സഹായം നല്‍കുന്നത്. ദുബൈയില്‍ നിന്നും, വടക്കന്‍ എമിറേറ്റുകള്‍ നിന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ കോണ്‍സുലേറ്റ് അംഗീകരിച്ച സംഘടനകളുടെ പട്ടികയും കോണ്‍സുലേറ്റ് പങ്കുവെച്ചു. അംഗീകൃത നിരക്കിന് പുറമേ ഈ സംഘടനകള്‍ നാമമാത്രമായ സര്‍വീസ് ഫീസും ഈടാക്കുമെന്നും കോണ്‍സുലേറ്റ് അറിയിപ്പില്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
