പൊട്ടിപ്പോകാന്‍ സാധ്യത; ഈ ജ്യൂസ് ഗ്ലാസുകള്‍ ഉപയോഗിക്കരുതെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം

1q 93

ദോഹ: ഖത്തറില്‍ വില്ലെറോയ് ആന്‍ഡ് ബോച്ച് (Villeroy and Boch) ജ്യൂസ് ഗ്ലാസുകള്‍ തിരിച്ചുവിളിക്കുന്നതായി വാണിജ്യ, വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. സാറാ ട്രേഡിംഗുമായി സഹകരിച്ച്, 2025-ല്‍ ജര്‍മ്മനിയില്‍ നിര്‍മ്മിച്ച ജ്യൂസ് ഗ്ലാസുകളാണ് തിരിച്ചുവിളിക്കുന്നത്.

ഗ്ലാസുകള്‍ അമര്‍ത്തിയാല്‍ പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതിനാലാണ് തിരിച്ചുവിളിക്കുന്നത്. ഉല്‍പ്പന്നം തിരികെ നല്‍കുന്നവര്‍ക്ക് റീഫണ്ട് ലഭിക്കുന്നതിനും ഡീലറുമായി ഏകോപിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഉല്‍പ്പന്നങ്ങളേയും സേവനങ്ങളേയും കുറിച്ചുള്ള പരാതികള്‍, അന്വേഷണങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്കായി 16001 എന്ന നമ്പറിലും ഇമെയില്‍: info@moci.gov.qa, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടാവുന്നതാണ്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും സേവനങ്ങള്‍ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading