ഫാമിലി വിസയ്ക്ക് ശമ്പള പരിധി ഒഴിവാക്കി

1q 94

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസ അനുവദിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി ഒഴിവാക്കി. പ്രവാസികള്‍ക്ക് കുടുംബങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇപ്പോള്‍ കുവൈത്തിലെ എല്ലാ താമസക്കാര്‍ക്കും വരുമാനം പരിഗണിക്കാതെ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് വിസയ്ക്കായി അപേക്ഷിക്കാന്‍ കഴിയും.

നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കുന്ന അപേക്ഷകര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാമെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പുതിയ നിയമപ്രകാരം പ്രവാസികള്‍ക്ക് ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ക്ക് പുറമെ നാലാം തലമുറ വരെയുള്ള ബന്ധുക്കളെയും, വിവാഹബന്ധത്തിലൂടെ മൂന്നാം തലമുറ വരെയുള്ള ബന്ധുക്കളെയും കുവൈത്തിലേക്ക് കൊണ്ടുവരാം.

എല്ലാ രാജ്യക്കാര്‍ക്കും ടൂറിസ്റ്റ് വിസകള്‍ ലഭിക്കുമെന്നും ചില പ്രത്യേക നിബന്ധനകള്‍ ബാധകമാണെന്നും അധികൃതര്‍ അറിയിച്ചു. നാല് വിഭാഗങ്ങളിലായാണ് ടൂറിസ്റ്റ് വിസകള്‍ തിരിച്ചിട്ടുള്ളത്. ഓരോ വിഭാഗത്തിനും വ്യത്യസ്തമായ ഓപ്ഷനുകളും നിബന്ധനകളും ഉണ്ടായിരിക്കും. വിസ പ്രക്രിയ പൂര്‍ണമായും ഡിജിറ്റല്‍ ആക്കുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading