ഖത്തര്‍ എയര്‍വേയ്സിലും പവര്‍ബാങ്കുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം

1q 95

ദോഹ: ഖത്തര്‍ എയര്‍വേസില്‍ അങ്കര്‍ കമ്പനിയുടെ ചില പവര്‍ ബാങ്കുകള്‍ നിരോധിച്ചു. പവര്‍ ബാങ്ക് മോഡലുകള്‍ കൊണ്ടുപോകുന്നതോ അവ ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യുന്നതോ ഇനി അനുവദിക്കില്ല.

അങ്കര്‍ പവര്‍ ബാങ്കുകള്‍ മോഡലുകളായ A1647 / A1652 / A1681 / A1689 / A1257) ,അങ്കര്‍ പവര്‍കോര്‍ 10000 എന്നിവ 2025 ജൂണില്‍ രാജ്യത്ത് തിരിച്ചുവിളിച്ചിരുന്നു. A1642 / A1647 / A1652 മോഡലുകള്‍ 2024 ഒക്ടോബറിലും ഖത്തര്‍ വാണിജ്യമന്ത്രാലയം തിരിച്ചുവിളിച്ചിരുന്നു. ലിഥിയം-അയണ്‍ ബാറ്ററികള്‍ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. തുടര്‍ന്നാണ് ഖത്തര്‍ എയര്‍വേസ് വിമാനത്തിലും പവര്‍ ബാങ്കുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്.

യാത്രക്കാരുടെ കൈവശം മേല്‍പ്പറഞ്ഞ നിരോധിച്ചിട്ടുളള പവര്‍ ബാങ്കുകള്‍ ഉണ്ടെങ്കില്‍ വിമാനത്തില്‍ കൊണ്ടുപോകുന്നത് അനുവദിക്കില്ലെന്ന് ഖത്തര്‍ എയര്‍വേയ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading